ഗൾഫ് ഡെസ്ക്
ടെഹ്‌റാൻ : ഒരു മാസത്തിലേറെയായി തടസപ്പെട്ട ഉഭയകക്ഷി ബന്ധം പുനരാരംഭിച്ച് ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന അഞ്ചാം റൗണ്ട് ചർച്ചയാണ് വിജയകരമായി പൂർത്തിയായത്. 2016ൽ ഷിയാ പണ്ഡിതനെ സൗദിയിൽ വധിച്ചതിനെ തുടർന്ന് ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സൗദി എംബസിയിലേക്ക് ഇറാനിയൻ പ്രതിഷേധക്കാർ ഇരച്ചുകയറിയതാണ് ബന്ധം വഷളാവാൻ ഇടയാക്കിയത്.
2022 മാർച്ചിൽ പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാട്ടാതെ ഇറാനും സൗദിയും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചിരുന്നു. സൗദി 81 ആളുകളെ വധിച്ച നടപടിക്ക് ശേഷമാണ് ചർച്ചകൾ നിർത്തിവച്ചത്. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ലെബനനിലും ഇറാഖിലും നടന്ന രാഷ്ട്രീയ-ആഭ്യന്തര സംഘർഷങ്ങളിൽ പ്രാദേശിക ശക്തികളായ ഇറാനും സൗദിയും വ്യത്യസ്‌ത ചേരികളിലാണ് നിലകൊണ്ടത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു