കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രസ്ഥാനമായ സാരഥി കുവൈറ്റ് 23 -മത് വാർഷിക പൊതുയോഗവും, 2023 -24 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി.
31 / 03 / 2023 വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ അധ്യക്ഷനായിരുന്നു,വൈസ് പ്രസിഡന്റ് ശ്രീ സതീഷ് പ്രഭാകർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടനം രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത് നിർവഹിച്ചു. സാരഥി മുതിർന്ന അംഗങ്ങളായ ശ്രീ ടി സ് രാജൻ ,അഡ്വക്കേറ്റ് ശശിധരപണിക്കർ, ശ്രീ സുരേഷ് കെ ,ശ്രീ സി എസ് ബാബു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി 2022 -23 കാലയളവിലെ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ അനിത് കുമാർ സാമ്പത്തിക റിപ്പോർട്ടും വനിതാവേദി സെക്രട്ടറി ശ്രീമതി മഞ്ജു സുരേഷ് വനിതാവേദി വാർഷിക റിപ്പോർട്ടും ശ്രീമതി വൃന്ദ ജിതേഷ് വനിതാ വേദി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു അംഗങ്ങളുടെ അംഗീകാരം നേടി. സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ, വനിതാവേദി ചെയർ പേഴ്‌സൺ ശ്രീമതി പ്രീതാ സതീഷ്, സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ,ശ്രീ സി സ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2023 -24 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി ശ്രീ. അജി കെ ആർ. (പ്രസിഡന്റ്), ശ്രീ ബിജു ഗംഗാധരൻ (വൈസ് പ്രസിഡന്റ്), ശ്രീ ജയൻ സദാശിവൻ (ജനറൽ സെക്രട്ടറി), ശ്രീ. റിനു ഗോപി (സെക്രട്ടറി), ശ്രീ. ദിനു കമാൽ (ട്രഷറർ), ശ്രീ. അരുൺ സത്യൻ (ജോയിന്റ് ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.ശ്രീ സുരേഷ് കൊച്ചത്ത് ,ശ്രീ ജയകുമാർ, ശ്രീ വിനോദ് ചീപ്പാറയിൽ , ശ്രീ ബിനു മോൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസ്തുത ചടങ്ങിൽ സാരഥി കുവൈറ്റ് 2022 -2023 പ്രവർത്തന വർഷം മികച്ച പ്രവർത്തനം കാഴ്ച്ച വച്ച മംഗഫ് വെസ്റ്റ് & ഹസ്സാവി സൗത്ത് യൂണിറ്റുകൾക്ക് പ്രത്യേകം അവാർഡ് നൽകുകയും സാരഥി കുവൈറ്റ് നടത്തിയ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത സർവ്വ ശ്രീ സിജു സദാശിവൻ,ബിജു എം പി ,ശ്രീമതി ജുവാന രാജേഷ്, ശ്രീ. ജിതേഷ് എംപി,ശ്രീ.വിജേഷ് വേലായുധൻ,ശ്രീ. സുദീപ് സുകുമാരൻ,ശ്രീ.ഷാജി ശ്രീധരൻ, കേന്ദ്ര വനിതാ വേദി അംഗങ്ങൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. Best
സാരഥീയൻ ഓഫ് ദ ഇയർ അവാർഡ് ശ്രീ.സൈജു ചന്ദ്രനും ശ്രീ.സനീഷ് സതീശനും നൽകി ആദരിച്ചു.
ഭവന രഹിതർക്കായുള്ള സാരഥിയുടെ ‘സ്വപ്നവീട്’ പദ്ധതിയിൽ പണി പൂർത്തിയായ രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം ഭവന പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ശ്രീ മുരുകദാസ് നിർവ്വഹിച്ചു.
ശ്രീ.സുരേഷ് കെ , ശ്രീ.സുരേഷ് വെള്ളാപ്പള്ളി, ശ്രീ. റെജി സി.ജെ ,ശ്രീകുമാർ എന്നിവർ നിയന്ത്രിച്ച പൊതു യോഗ ചടങ്ങിന് ജോയിന്റ് ട്രഷറർ ശ്രീ ഉദയഭാനു അവറുകൾ നന്ദി പ്രകാശനം രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്