സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള,രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ “സര്‍ഗ്ഗസംഗമം 2021” നു വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി.
കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായും ഓൺലൈൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫെബ്രുവരി 28 മുതൽ ആരംഭിച്ച മൽസരത്തിൽ 1000 ത്തോളം രജിസ്ട്രേഷനുകളിൽ 60 ഇനങ്ങളിലായി 5 ക്യാറ്റഗറികളിൽ ആയി കുവൈറ്റിലും, ഇന്ത്യയിൽ നിന്നുമായി സാരഥി അംഗങ്ങൾ പങ്കെടുത്തിരുന്നു.
മെയ് 9 ന് നടന്ന സർഗ്ഗസംഗമം 2021 അവാർഡ് ദാന ചടങ്ങിന് സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ അദ്ധ്യക്ഷത വഹിക്കുകയും, പ്രോഗ്രാം കൺവീനർ ശ്രീ അഭിലാഷ് സ്വാഗതം ആശംസിക്കുകയും, പ്രശസ്ത സിനിമ / സീരിയൽ നടൻ ശ്രീ അനീഷ് രവി ഉദ്ഘാടനംനിർവഹിക്കുകയും ചെയ്തു.
ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സാരഥി ജനറൽ സെക്രട്ടറി ശ്രീ ബിജു സി വി, ട്രെഷറർ ശ്രീ രജീഷ് മുല്ലക്കൽ, ട്രസ്റ്റ് ചെയർമാൻ ശ്രീ സുരേഷ് കെ,രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത് , വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സജീവ് , ഗുരുദർശന വേദി കോഓർഡിനേറ്റർ ശ്രീ വിനിഷ് വിശ്വം, ഗുരുകുലം കോഓർഡിനേറ്റർ ശ്രീ മനു കെ മോഹൻ എന്നിവർ സംസാരിച്ചു.
സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളായ ശ്രീമതി പ്രീതി വാരിയർ , ശ്രീ റോഷൻ, ശ്രീ പ്രണവം ശശി എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു സംഗീതാത്മകമായ ഒരു സായാഹ്നം സമ്മാനിക്കുകയുണ്ടായി. സാരഥി കുവൈറ്റ് ഫേസ്ബുക്കിലൂടെ ലൈവ് ആയി നടന്ന അവാർഡ് ദാന നിശ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് പേർ വീക്ഷിച്ചു.
അവാർഡ് ദാന ചടങ്ങിന്റെ രണ്ടാമത് സെക്ഷൻ ഉദ്ഘാടനം ചെയ്തത് പ്രശസ്ത കലാകാരൻ ശ്രീ വിനോദ് കോവൂർ ആയിരിന്നു. സർഗ്ഗസംഗമത്തിൽ അവാർഡ് നേടിയവരുടെ വിവരങ്ങൾ ശ്രീ ജിതേഷും, ശ്രീമതി ലിനി ജയനനും ചേർന്ന് പ്രഖ്യാപിച്ചു. കുവൈറ്റിലെ കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികള്‍ വിധികർത്താക്കളായ മത്സരത്തിൽ യൂണിറ്റ് തലത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ് ട്രോഫി സാരഥി ഫാഹീൽ യൂണിറ്റും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മംഗഫ് വെസ്റ്റ് യൂണിറ്റും സാൽമിയ യൂണിറ്റും കരസ്ഥമാക്കി.മത്സരത്തിൽ താഴെ പറയുന്നവർ വിവിധ വിഭാഗത്തിൽ കലാപ്രതിഭ കലാതിലകം പട്ടങ്ങൾ സ്വന്തമാക്കി
കിൻഡർഗാർട്ടൻ വിഭാഗത്തിൽ കലാതിലകം (ഗൗതമി വിജയൻ)
കലാപ്രതിഭ (അദ്വൈത് CA )
സബ് ജൂനിയർ വിഭാഗത്തിൽ കലാതിലകം (മല്ലികാലക്ഷ്‌മി ), ജൂനിയർ വിഭാഗത്തിൽ
കലാതിലകം (ആമി വിജയ് ), കലാപ്രതിഭ (രോഹിത് രാജ്)
സീനിയർ വിഭാഗത്തിൽ കലാതിലകം (ശ്രേയ സൈജു), ജനറൽ വിഭാഗത്തിൽ കലാതിലകം (നിഷ ദിലീപ് ), കലാപ്രതിഭ (ഷിജു രവീന്ദ്രൻ)
ശ്രീ ജിതേഷിന്റെ അവതരണത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിന് ശ്രീ.നിഖിൽ ചാമക്കാലയിൽ, ശ്രീ.അശ്വിൻ സി.വി, ശ്രീ.അജി കുട്ടപ്പൻ, ശ്രീ.ദിനു കമൽ എന്നിവരടങ്ങുന്ന ടെക്നിക്കൽ ടീം കോർഡിനേറ്റ് ചെയ്യുകയും, ശ്രീ സൈഗാൾ സുശീലൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്