ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രഥമ കുവൈറ്റ് ജൂനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ ജേതാക്കളായി. എം. ഇ.സി സ്റ്റഡി ഗ്രൂപ്പ് നടത്തിയ പ്രഥമ കുവൈറ്റ് ക്രിക്കറ്റ് ജൂനിയർ
അണ്ടർ-19 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ ജേതാക്കളായത്. 2022 ഏപ്രിൽ 1-ന് സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് ഫൈനൽ നടന്നത്.

കുവൈത്തിലെ 10 സിബിഎസ്ഇ സ്കൂളുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടന്നത്. കുവൈറ്റ് ഇന്റർനാഷണൽ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ മീറ്റ് ഭാവ്‌സർ, ചാമ്പ്യൻഷിപ്പിൽ മാൻ ഓഫ് ദ മാച്ച്, ബെസ്റ്റ് ബാറ്റ്‌സ്മാൻ, ഓൾ റൗണ്ടർ എന്നീ ബഹുമതികൾ നേടി.

More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു