കുവൈറ്റ് :
ആർദ്രതയും കാരുണ്യവും സദാ കർമ്മ നിരതനുമായ വ്യക്തിയായിരുന്നു സഗീർ തൃക്കരിപ്പൂർ. പ്രവാസികൾക്ക് മാത്രമല്ല, കഷ്ടത അനുഭവിക്കുന്ന മനുഷ്യന് കരുണ ചൊരിയുന്ന ഹൃദയമായിരുന്നു സഗീർ എന്ന് അനുസ്മരണ സെമിനാർ അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാം വാർഷിക അനുസ്മരണ പരിപാടി ഹ്രസ്വ സന്ദർശനാർത്തം കുവൈതിലെത്തിയ ഫാദർ ഡേവിഡ് ചിറമൽ ഉൽഘാടനം ചെയ്തു.
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഇബ്രാഹിം കുന്നില് അദ്ധ്യക്ഷത വഹിച്ചു.
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മുൻ കേന്ദ്ര ചെയർമാൻ എ ൻ. എ. മുനീർ സാഹിബ് അധിഥികളെ സദസിന് പരിചയപ്പെടുത്തി
ബാബുജി ബത്തേരി സഗീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു
മർഹൂം സഗീർ സാഹിബ് സ്മരണിക റിലീസ് കുവൈറ്റ് ജഹ്‌റ ട്രാഫിക് വിഭാഗം തലവൻ മിശാൻ ആയദ് അൽ – ഖാലിദ് – കുവൈറ്റ് ബി ഇ സി – സി ഇ ഒ മാത്യു വര്ഗീസ് നൽകി കൊണ്ട് നിർവഹിച്ചു
കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോക്ടർ അമീർ അഹ്‌മദ്, സൈമൺ ജോയി ആലുക്കാസ്, മുനവർ മുഹമ്മദ്, ഷംസുദീൻ ഫൈസി, അബ്ദുള്ള വടകര, സത്താർ കുന്നിൽ, പി. ടി.ഷാഫി, ഹബീബ് മുറ്റിചൂൽ, കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, അബ്ദുൽ നാസ്സർ, പ്രേമൻ
ഇല്ലത്ത്, സലാം
കളനാട്, അസീസ് തിക്കോടി, ചെസ്സിൽ രാമപുരം, ജെ സജി എന്നിവർ സംസാരിച്ചു
മാസ്റ്റർ മുഹമ്മദ് സൈഹാൻ അബ്ദുൽ സത്താർ ഖിറഅത്ത് നടത്തി
കെ കെ എം എ കേന്ദ്ര – സോൺ – ബ്രാഞ്ച് നേതാക്കൾ പരിപാടി നിയന്ത്രിച്ചു
പ്രോഗ്രാം ചെയർമാൻ എ പി അബ്ദുൽ സലാം സ്വാഗതവും, കേന്ദ്ര ജനറൽ സെക്രട്ടറിയും പ്രോഗ്രാം ജനറൽ കൺവീനറുമായ കെ സി റഫീഖ് നന്ദിയും പറഞ്ഞു
സഗീർ അനുസ്മരണ സമ്മേളനവും, സ്മരണിക പ്രകാശനവും സംഘടിപ്പിച്ചു

More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു