മോസ്‌കോ: കൊവിഡിനെതിരെയുള്ള ലോകത്തിലെ ആദ്യത്തെ വാകസിന് റഷ്യ ഔദ്യോഗകമായി പുറത്തിറക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. വാകസിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പുടിന്‍ അറിയിച്ചു. വാക്‌സിന്‍ തന്റെ മകളുടെ ശരീരത്തില്‍ കുത്തിവച്ചെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡിനെ പ്രതിരോധിക്കുന്നതിന് ഈ വാക്‌സിന്‍ സഹായിക്കുമെന്നാണ് റഷ്യ വാദിക്കുന്നത്. സെപ്റ്റംബര്‍ മാസത്തോടെ വന്‍കിടനിര്‍മ്മാണം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗമേലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമാണ് വാക്‌സിന്‍ വകസിപ്പിച്ചെടുത്തതെന്ന് ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ഒലേഗ് ഗ്രിഡ്‌നേവ് അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്ന് പുടിൻ അഭിപ്രായപ്പെട്ടു. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണകളും പൂർത്തിയായ ശേഷമാണ് വാക്സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പുടിൻ പറയുന്നത്.
ജൂൺ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്‍റയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയർത്തപ്പെടുന്നത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്