Times of Kuwait
കുവത്ത് സിറ്റി: താമസ കാലാവധി കഴിഞ്ഞതവർക്കുള്ള പിഴ പ്രതിദിനം രണ്ടു ദീനാർ ഉള്ളത് നാലായി വർധിപ്പിക്കും. സന്ദർശക വിസയിൽ എത്തി നിശ്ചിത സമയത്ത് മടങ്ങാത്തവർക്കുള്ള പിഴ പ്രതിദിനം 10 ദീനാർ ആയി തുടരും. കനത്ത പിഴ ചുമത്തുന്നതിനൊപ്പം വ്യാപക പരിശോധന നടത്തുക കൂടി ചെയ്താൽ അനധികൃത താമസം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പിഴ ഒഴിവാക്കി പൊതുമാപ്പ് നൽകിയിട്ടുപോലും ഭൂരിഭാഗം അനധികൃത താമസക്കാരും രാജ്യം വിടാൻ തയാറായില്ല. ഇവരോട് ഇനി വിട്ടുവീഴ്ച വേണ്ടനാണ് നിലപാട്. കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകരെ കരിമ്പട്ടികയിൽ പെടുത്താൻ നീക്കമുണ്ട്. ഇവർക്ക് പിഴയടച്ചാലും വിസ പുതുക്കാൻ കഴിയില്ല. നാടുകടത്തലിന് വിധേയപ്പെടുക മാത്രമായിരിക്കും ഇവർക്ക് മുന്നിലുള്ള വഴിയെന്ന് സുരക്ഷാ വ്യത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
72 ദശലക്ഷത്തോളം ദീനാർ ഇവരിൽനിന്ന് പിഴയായി ലഭിക്കാനുണ്ട്. അത് അവഗണിച്ചാണ് നാടുകടത്തൽ എന്ന കർശന നിലപാടി
ലേക്ക് അധികൃതർ എത്തുന്നത്. കോവിഡ് വർധിപ്പിക്കും പ്രതിസന്ധിയും ലോക്ഡൗണും കഴിഞ്ഞാൽ കർശന പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് നീക്കം. പൊതുമാപ്പിൽ രജിസ്ട്രർ ചെയ്തവർക്ക് പിഴ ഒഴിവാക്കി നൽകിയതിനൊപ്പം നിയമാനുസൃതം പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതിയും നൽകിയിരുന്നു. എന്നാൽ, കരിമ്പട്ടികയിൽ പെടുന്നവർക്ക് അത്തരം അവസരം ഉണ്ടാവില്ല.
ഇവരിൽ പലരും നീണ്ട വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ അനധികൃത താമസക്കാരുടെ എണ്ണം 1,26,000 ആണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു