കുവൈറ്റിലെ റാന്നി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ 25 മാത് വാർഷികം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കപെട്ടു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തി, കോളേജിലെ പൂർവ വിദ്യാർത്ഥിയും, യു.കെ. ബ്രാഡ്‌ലി സ്റ്റോക്ക് മേയർ എമിറെറ്റസം, മുൻ മേയറും, നിലവിൽ ഗ്ലുസസ്റ്റർ കൗൺസിലറുമായ ഡോ. ടോം ആദിത്യ നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു.
കോളേജ് ഇപൂർവ്വ വിദ്യാർത്ഥിയും, പ്രസിദ്ധ മിമിക്രി ആർട്ടിസ്റ്റുമായ താജ്ജുദിൻ പത്തനംതിട്ട, സി.എം. ഫിലിപ്പ്, റോയ് കൈതവന, എബി പാലമൂട്ടിൽ, ഷിജോ പുല്ലംപള്ളിൽ, ജോൺ സേവിയർ, അനി സ്റ്റീഫൻ, റോയ് വർഗീസ്, റിനു കണ്ണാടികൾ,മാത്യു ഫിലിപ്പ്,എൽബിൻ എബ്രഹാം, റഞ്ചി വർഗീസ് തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി യോഗത്തെ അഭിസംബോധന ചെയ്ത സംസാരിച്ചു.കുവൈറ്റിലെ നിരവധി അൽമിനി അസോസിയേഷൻ പ്രതിനിധികളേവ കൂടാതെ റവ. ഫാദർ സിജിൽ ജോസ്, റവ. ഡോ. മാത്യു മഴുവഞ്ചേരിൽ, സാമൂഹ്യ് പ്രവർത്തകരായ വർഗീസ് പുതുക്കുളങ്ങര, വർഗീസ് ജോസഫ് മാരാമൺ, ലാലു ജേക്കബ് പത്തനംതിട്ട, മാർട്ടിൻ മാത്യു, ജോയൽ ജേക്കബ് മാത്യു.(യു.ഐ.എസ്)തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു. ജേക്കബ് മാത്യു വാണിയേടത്ത്, പ്രഫ.സന്തോഷ് കെ തോമസ് ജീ മോൻ റാന്നി, ഷിബു പുല്ലുംപള്ളിയിൽ എന്നിവർ ഓൺലൈൻ വീഡിയോ സംവിധാനത്തിലൂടെ സദസിനെ അഭിസംബോധന ചെയ്തു. കോളേജ് അലുമ്‌നി തുടങ്ങിയ കാലം മുതൽ സിൽവർ ജൂബിലി വരെയുള്ള കഴിഞ്ഞ 25 വർഷകാലം ഇതിന്റെ ഭാഗമായി പ്രവർത്തിച്ച 20 ഓളം പൂർവ്വ വിദ്യാർത്ഥികളെ പൊന്നാട നൽകി ആദരിച്ചു. +2 പൂർത്തിയാക്കി നാട്ടിലേക്കു പോകുന്ന വിദ്യാർത്ഥികളെയും,അല്മനിയുടെ നേതൃത്വത്തിൽ വർഷാവർഷം നടത്തിവരുന്ന ചിത്രരചനാ മത്സരവിജയികൾക്കും ട്രോഫികൾ സമ്മാനിച്ചു.സോവിനിയർ പ്രകാശനം, വിവിധ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ, താജ്ജുദിന് പത്തനംതിട്ടയുടെ കോമഡി ഷോ , രുത്ത് ടോബിയും സംഘവും അവതരിപ്പിച്ച ഗാനമേള തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു. ലിജോമോൻ ജോസ്, സിമ ഗണേഷ്, ജീമോൻ വെച്ചൂച്ചിറ, ജിനു കൊന്നക്കൽ, അനീഷ് ചെറുകര, ജിനു വിജോ, പ്രദീപ് മണിമലേത്ത്. സുനിൽ പള്ളിക്കൽ ,റ്റിബി മാത്യു, സിമി പ്രദീപ്, ജേക്കബ് കുര്യൻ, സുധീർ മാത്യു, ജിൻജുത തുടങ്ങിയവർ പ്രോഗ്രാമിനും പരിപാടികൾക്കും നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്