ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്നലെ വൈകുന്നേരം മുതൽ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്ന് അർദ്ധരാത്രി വരെ മഴ തുടരുവാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും പൊതുവെ മിതമായ തീവ്രതയോടെ, ഇടയ്ക്കിടെ ഇടിമിന്നലോടും കനത്ത മഴയോടും കൂടി ശക്തമായ മഴ തുടരുന്നു.
അർദ്ധരാത്രി വരെ മഴ തുടരുമെന്നും അർദ്ധരാത്രിക്ക് ശേഷം മഴയുടെ സാധ്യതയും മേഘങ്ങളുടെ അളവും ക്രമേണ കുറയുമെന്നും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍