ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ എത്തുന്ന യാത്രക്കാർ തങ്ങളുടെ ക്വാറന്റൈൻ അവസാനിപ്പിക്കാൻ പിസിആർ ടെസ്റ്റ് നടത്താൻ ഇനി മൂന്ന് ദിവസം കാത്തിരിക്കേണ്ടതില്ല. മറിച്ച് , കുവൈറ്റിൽ എത്തിയ ഉടനെ എടുത്ത പിസിആർ ടെസ്റ്റ് നെഗറ്റീവ് ആയാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം.
അല്ലാത്തപക്ഷം, യാത്രക്കാർ എത്തിച്ചേരുന്ന തീയതി മുതൽ ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്ന് പുതിയ സംവിധാനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് അറിയിച്ചു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു