ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കേരള ക്രിക്കറ് ലീഗിൽ വിജയികളായ പത്തനംതിട്ട ജില്ലാ ടീമിനെ
പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കുവൈറ്റും റോയൽ സ്‌ട്രെകേഴ്സ് കുവൈറ്റും സംയുക്തമായി ആദരിച്ചു. കോശി തിരുവല്ലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവല്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് റെജി കോരുത്, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ദീപക് അലക്സ് പണിക്കർ,അടൂർ എൻ ആർ ഐ ഫോറം പ്രസിഡന്റ് ശ്രീകുമാർ,പത്തനംതിട്ട ജില്ലാ ക്യാപ്റ്റൻ പ്രശാന്ത് ആദി, അനിൽ കുമാർ മുരളീധരൻ, ഫ്രഡി, ദിനേഷ് എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പുതിയ ഭാരവാഹികൾ. പ്രസിഡന്റ് ജിജി പുറമറ്റം,വൈസ് പ്രസിഡന്റ് ദിലീപ്, സെക്രട്ടറി സാബിൻ, ട്രഷറർ ദീപക് അലക്സ്,എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍