January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് അമീറിന് അമേരിക്കൻ പ്രസിഡണ്ടിന്റെ വിശിഷ്ട ബഹുമതി

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ്
സബ അൽ അഹ്മദ് അൽ ജാബർ അൽ
അസ്സബാഹിന് അമേരിക്കൻ പ്രസിഡണ്ടിന്റെ “ലീജിയൺ ഓഫ് മെരിറ്റ് ഡിഗ്രി ചീഫ് കമാൻഡർ ” ബഹുമതി . രാജ്യത്തും ഗൾഫ് മേഖലയിലും ലോകത്തും അമീറിന്റെ അശ്രാന്ത പരിശ്രമങ്ങളെയും നേതൃത്വപരമായ പങ്കിനെയും അംഗീകരിച്ചാണ് ഈ ബഹുമതി.

ഓവൽ ഓഫീസിൽ നടന്ന ഒരു സ്വകാര്യ
ചടങ്ങിൽ ലീജിയൻ ഓഫ് മെറിറ്റ്, ഡിഗ്രി
വീഫ് കമാൻഡർ ബഹുമതി കുവൈറ്റ്
അമീറിനുവേണ്ടി ഷെയ്ഖ് നാസർ സബ
അൽ-അഹ്മദ് അൽ-ജാബർ അൽ-സബ
സ്വീകരിച്ചതായി അമീരി ദിവാൻ
അഫയേഴ്സ് മന്ത്രി ഷെയ്ഖ് അലി ജറാ
അൽ സബ അറിയിച്ചു.

മറ്റ് രാഷ്ട്രത്തലവന്മാർക്ക് അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ് ‘ദി ലീജിയൻ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ’, 1991ന് ശേഷം ഇതാദ്യമായാണ് യുഎസ് ഈ ബഹുമതി നൽകുന്നത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!