ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് 250 ദീനാർ അധിക ഫീസ് ഈടാക്കിയും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ്നിർബന്ധമാക്കിയും തൊഴിൽ പെർമിറ്റ് പുതുക്കി നൽകും. വാണിജ്യ മന്ത്രിയും മാൻപവർ പബ്ലിക് അതോറിറ്റി ചെയർമാനുമായ ജമാൽ അൽ
ജലാവിയുടെ അധ്യക്ഷതയിൽ ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. വിഷയത്തിൽ ഒരുവർഷമായി തുടരുന്ന അനിശ്ചിതത്വത്തിന് ഇതോടെ അവസാനമാകുമെന്നാണ്
കരുതുന്നത്. 60 വയസ്സിന് മുകളിലുള്ളവരുടെ വിഷയത്തിൽ പലവട്ടം തീരുമാനം മാറിമറിഞ്ഞതാണ്. പ്രായപരിധി നിയന്ത്രണം വന്നതിന് ശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധി പേർക്ക് തിരിച്ചുപോകേണ്ടി
വന്നിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്