കുവൈത്ത് സിറ്റി: കുവൈത്തിൽ സെപ്
റ്റംബർ ഒന്നിനുശേഷം ഇഖാമ കാലാവധി
കഴിഞ്ഞവർക്ക് പ്രതിദിന പിഴ ചുമത്തുന്നു.
ഇഖാമ കാലാവധി കഴിഞ്ഞവർക്ക് നവംബർ 30 വരെ സ്വഭാവിക എക്സ്റ്റൻഷൻ അനുവദിച്ചിരുന്നു. പ്രത്യേക അപേക്ഷ നൽകാതെ തന്നെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകുന്ന സംവിധാനമായിരുന്നു പ്രാബല്യത്തിലാക്കിയത്.
സെപ്റ്റംബർ ഒന്നിന് ശേഷം ഇത്
അനുവദിക്കുന്നില്ല. മാനുഷിക പരിഗണനവെച്ചും താമസകാര്യ ഓഫിസിൽ
കൂടുതൽ ആളുകൾ ഒത്തുകൂടി
തിരക്കുണ്ടാവുന്നത് ഒഴിവാക്കാനുമാണ്
വിസ കാലാവധി നീട്ടിനൽകിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഒാൺലൈനായും താമസകാര്യാലയത്തിൽ നേരിട്ടെത്തിയും വിസ പുതുക്കാവുന്നതാണ്.
ഇത് ഉപയോഗപ്പെടുത്താതെ സ്വാഭാവിക
എക്സ്റ്റെൻഷൻ പ്രതീക്ഷിച്ചിരുന്നവരാണ്
വെട്ടിലായത്. സെപ്റ്റംബർ ഒന്നിന്
ശേഷമുള്ള ഓരോ ദിവസത്തിനും രണ്ട്
ദീനാർ വീതം പിഴ അടക്കേണ്ടി വരും. സെപ്
റ്റംബർ ഒന്നിന് മുമ്പ് വിസ കാലാവധി
കഴിഞ്ഞവർക്ക് നവംബർ 30 വരെ
സ്വാഭാവിക എക്സ്റ്റെൻഷൻ
നൽകിയിട്ടുണ്ട്.
സന്ദർശക വിസയിലെത്തി കോവിഡ്
പ്രതിസന്ധിയെ തുടർന്ന് വിമാന
സർവിസുകൾ നിലച്ച് കുവൈത്തിൽ
കുടുങ്ങിപ്പോയവർക്കും വിസ കാലാവധി
കഴിഞ്ഞ മറ്റു നിരവധിപേർക്കും സ്വാഭാവിക എക്സ്റ്റെൻഷൻ ആശ്വാസമായിരുന്നു.
മാർച്ച് ഒന്ന് മുതലാണ് മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മാസം സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും കാലാവധി നീട്ടിനൽകിയത്. നവംബർ 30ന്
ശേഷം നീട്ടിനൽകില്ലെന്നും ഈ
കാലാവധിക്കകം സന്ദർശക വിസയിൽ ഉള്ളവർ തിരികെ പോകണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു