ന്യൂസ് ബ്യൂറോ ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കൊവിഡിനെതിരെ പൂർണ്ണമായി വാക്‌സിനേഷൻ എടുത്ത കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് പിസിആർ പരിശോധന ഒഴിവാക്കി ഉത്തരവ് പുറത്തിറങ്ങി. നിലവിലുണ്ടായിരുന്ന, യാത്രക്കാർക്കുള്ള ക്വാറന്റൈനും പുറപ്പെടുന്നതിന് മുമ്പുള്ള പിസിആർ, പിസിആർ ഓൺ അറൈവൽ എന്നിവയും റദ്ദാക്കുന്നതായി കുവൈത്ത് മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഭാഗികമായി വാക്സിനേഷൻ എടുത്ത ആളുകൾ എത്തുമ്പോൾ പി സി ആർ റിപ്പോർട്ട് നൽകേണ്ടതില്ല, എന്നാൽ, പരിശോധനയിൽ
നെഗറ്റീവ് പി സി ആർ റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഏഴ് ദിവസത്തേക്ക് ക്വാറന്റൈൻ അവസാനിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. വാക്സിനേഷൻ എടുക്കാത്ത ആളുകൾക്കും കുവൈറ്റിലേക്ക് യാത്ര ചെയ്യുവാൻ കഴിയും. എന്നാൽ യാത്ര തീയതിക്ക് 72 മണിക്കൂർ മുമ്പെങ്കിലും സാധുതയുള്ള നെഗറ്റീവ് പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം, കൂടാതെ കുവൈറ്റിൽ എത്തിയതിന് ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയുകയും ക്വാറന്റൈൻ അവസാനിപ്പിക്കാൻ ഏഴാം ദിവസം പിസിആർ ടെസ്റ്റ് നടത്തണം. ഫെബ്രുവരി 20 മുതൽ പുതിയ നടപടികൾ പ്രാബല്യത്തിൽ വരും.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി