Times of Kuwait – കുവൈറ്റ് വാർത്തകൾ
ദുബായ്: അടിയന്തിര ആവശ്യങ്ങൾക്ക് നാട്ടിലേക്ക് വരേണ്ട പ്രവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സർക്കാർ നിർത്തലാക്കി. കുടുംബത്തിൽ മരണമോ മറ്റ് അത്യാഹിതങ്ങളോ നടന്നാൽ അത്തരക്കാർക്ക് പി സി ആർ ടെസ്റ്റ് ഇല്ലാതെ ഇന്ത്യയിലേക്ക് വരാൻ ഉണ്ടായിരുന്ന ഇളവാണ് നിര്ത്തലാക്കിയത്.
എയർ സുവിധയിൽ രജിസ്റ്റർ ചെയ്താണ് പ്രവാസികൾ ഇന്ത്യയിലേക്ക് വരുന്നത്. എഴുപത്തി രണ്ടു മണിക്കൂറിനിടെയുള്ള പി സി ആർ നെഗറ്റീവ് റിസൾട്ട് അപ്പ്ലോഡ് ചെയ്യുകയും വേണം. കുടുംബത്തിൽ അത്യാഹിതം നടന്നാൽ പ്രവാസികൾക്ക് ഉടൻ വിമാനം കയറാൻ കഴിയില്ല. പി സി ആർ ടെസ്റ്റ് എടുത്ത് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കണം. ദുബായ് എയർ പോർട്ട് ടെർമിനൽ ത്രീയിലും ഷാർജ എയർ പോർട്ടിലും മൂന്ന് മണിക്കൂർ കൊണ്ട് പി സി ആർ ടെസ്റ്റ് റിസൾട്ട് കിട്ടും എന്നതിനാൽ ഇളവ് അവസാനിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം യു എ ഇ യിലെ പ്രവാസികളെ വലിയ രീതിയിൽ ബാധിക്കില്ല. എന്നാൽ സൗദി അറേബ്യ, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അടിയന്തിരമായി നാട്ടിലെത്തേണ്ടവർക്ക് ഇത് വലിയ തിരിച്ചടിയാണ്. ഗൾഫിലെ പ്രവാസികളിൽ പലരും നാല് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരാണ്. ഘട്ടം ഘട്ടമായി മാസ്ക് പോലും ഒഴിവാക്കി ഗൾഫ് സാധാരണ നിലയിലേക്ക് വരുമ്പോൾ ഗൾഫിൽ നിന്ന് വരുന്നവർക്ക് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യുന്നുമുണ്ട് പ്രവാസ ലോകം.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു