Times of Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആക്കുവാൻ സാധ്യത. ആസൂത്രണ, പദ്ധതി കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഒൗദ്യോഗിക വക്താവുമായ സാദ് അൽ-ഒതൈബിയെ തിരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
വിമാനക്കമ്പനികളുടെയും മന്ത്രിസഭയുടെ സർക്കുലറുകളുടെയും അഭ്യർത്ഥന പ്രകാരം യൂറോപ്പിലെയും അമേരിക്കയിലെയും ചില രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള 12 രാജ്യങ്ങളിലേക്ക് യാത്ര ആരംഭിക്കുവാൻ പദ്ധതിയായി.തീരുമാനം നടപ്പിലാക്കിയ ആദ്യ ദിവസം ജോർജിയയിലേക്ക് ഒരു ഫ്ലൈറ്റ് സർവീസ് നടത്തി, അതേസമയം ഈ ആഴ്ച 3 വിമാനങ്ങൾ ലണ്ടൻ, മലഗ, സരജേവോ എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
പകർച്ചവ്യാധികളിൽ നിന്ന് സുരക്ഷിതവും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ രാജ്യങ്ങളിലേക്ക് ഫ്ലൈറ്റ് സർവീസ് നടത്താൻ സിവിൽ ഏവിയേഷൻ ശ്രദ്ധാലുവാണെന്നും അദ്ദേഹം പറഞ്ഞു, 12 രാജ്യങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു, അവിടെ വിമാനക്കമ്പനികളുമായി വിപണി ആവശ്യമനുസരിച്ച് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യും. .
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും