Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ രണ്ടാം ഡോസ് നാളെ മുതൽ ലഭ്യമാകും. കുവൈറ്റിലെത്തിയ മൂന്നാം ബാച്ച് ഓക്സ്ഫോർഡ് കോവിഡ് വാക്സിന്റെ ഗുണമേന്മ പരിശോധനാഫലം ലഭ്യമായതിനുശേഷമാണ് ആരോഗ്യമുള്ള സുപ്രധാന അറിയിപ്പ് നൽകിയത്.
നേരത്തെ, മൂന്നു ലക്ഷത്തിലധികം പേരാണ് ഒന്നും രണ്ടും ബാച്ചുകളിൽ എത്തിയ ഓക്സ്ഫോർഡ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. മൂന്നു മാസത്തിനുശേഷം അടുത്ത ഡോസ് നൽകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കോവിഡ രണ്ടാം തരംഗം മൂലം ഇന്ത്യയിൽ നിന്നുണ്ടായ വാക്സിൻ ലഭ്യത കുറവുമൂലം രണ്ടാം ഡോസ് നൽകുന്നത് നീളുകയായിരുന്നു.
ഒരു ഘട്ടത്തിൽ , ഓക്സ്ഫോർഡ് വാക്സിന് പകരമായി ഫൈസർ ഉൾപ്പെടെയുള്ള മറ്റു വാക്സിനുകൾ രണ്ടാം ഡോസായി നൽകുവാനുള്ള സാധ്യതാപഠനം വരെ കുവൈത്ത് ആരോഗ്യ മന്ത്രാലയം നടത്തിയിരുന്നു.
രണ്ടാം ഡോസ് കോവിഡ് വാക്സിൻ ലഭിക്കുവാൻ ഉള്ളവർക്ക് സ്ഥലം,സമയം,തീയതി എന്നിവ പ്രത്യേകം മൊബൈൽ എസ് എം എസ് വഴി അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്