കുവൈറ്റ് സിറ്റി :ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് കുട്ടനാട് എം എൽ എ ശ്രീ തോമസ് കെ തോമസിന് സ്വീകരണം നൽകി .ഒ എൻ സി പി കുവൈറ്റ് രക്ഷാധികാരി ജോൺ തോമസ് കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ എൻ സി പി കുവൈറ്റ് നാഷണൽ പ്രസിഡൻറ് ജീവസ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. ലോക കേരള സഭ അംഗം ഉണ്ണിമായ,യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോൺ തോമസ് ,ഒ എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ , കുവൈറ്റ് വൈസ് പ്രസിഡന്റ്മാരായ പ്രിൻസ് കൊല്ലപ്പള്ളി ,സണ്ണി മിറാഡാ ,ജോയിൻ സെക്രട്ടറി അശോകൻ ,ട്രഷറർ രവീന്ദ്രൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിന്നുള്ള പ്രതിനിധികളായ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ , ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് ഹമീദ് പാലേരി ,കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡൻറ് സലിം രാജ് ,കോഴിക്കോട് ജില്ല അസോസിയേഷൻ ഷൈജിത് ,വൈസ് പ്രസിഡൻറ് രാജേഷ് ബാബു , ഒ ഐ സി സി- ഹമീദ് കേളോത്ത് , ബത്താർ വൈക്കം (ഡിയോ ഡ്രോപ്സ് ചീഫ് സി ഇ ഒ) അൻവർ സയ്യദ് വെൽഫെയർ കേരള പ്രസിഡൻറ് ,അനിയൻ കുഞ്ഞ് വൈസ് പ്രസിഡൻറ് പ്രവാസി വെൽഫെയർ കേരള , കേരള അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ ,കേര അസോസിയേഷൻ ആൻസൺ , ജിപി സി സി -ചെസിൽ രാമപുരം ഗാന്ധി സ്മൃതി മധു കുമാർ ,കല്പക അസോസിയേൻ സുനിൽവാഹിനി ,കുമാർ തൃത്താല , ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇതിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ നടത്തുകയുണ്ടായി .തുടർന്ന് ഒ എ ൻ സി പി ജനറൽ സെക്രട്ടറി അരുൾരാജ് കെ വി നന്ദി രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്