January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരളാ കൊണ്ഗ്രെസ്സ് (എം ) ൻറ്റെ മാനിഫെസ്റ്റോ അടിസ്ഥാനമാക്കി മാത്രം നിലപാട് – ജോസ് കെ. മാണി എം. പി.

പ്രവാസികളും കർഷകരും ഉൾപ്പെട്ട അധ്വാനവർഗത്തിൻറ്റെ നന്മക്കും വളർച്ചക്കും ഉതകുന്ന ഉറച്ച നിലപാടുകളാവും കേരളാ കോൺഗ്രസ് (എം) സ്വീകരിക്കുക എന്നും , എല്ലാ കക്ഷികൾക്കും എന്നും സ്വീകാര്യരും ജനകീയ അടിത്തറയിൽ കെ. എം. മാണി കെട്ടിപ്പടുത്തതും ആയതിനാൽ കേരളാ കോൺഗ്രസ് എന്നും സുരക്ഷിതമാണെന്നും പാർട്ടി അധ്യക്ഷൻ ശ്രീ. ജോസ് കെ. മാണി എം.പി. പ്രഖ്യാപിച്ചു. പ്രവാസി കേരളാ കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്ററിൻറ്റെ സൂം കൺവെൻഷൻ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

വിമാന യാത്രാക്കൂലി അമിതമായി ഈടാക്കുന്നതിനെതിരെ വ്യോമയാനം വിദേശകാര്യം എന്നീ മന്ത്രിമാർക്കു കത്തുകൾ അയച്ചുവെന്നും, ഇമെയിൽ മുഖേന നിരന്തരം പ്രവാസികാര്യങ്ങളിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നിലപാടുകളിൽ പ്രതിഷേധം അറിയിച്ചു വരികയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ. തോമസ് ചാഴികാടൻ എം. പി. പറഞ്ഞു. കോവിഡ് ബാധിത രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ധാരാളം പ്രവാസികൾക്കു സഹായവും കരുതലും ആകുവാൻ സാധിച്ചതായും പ്രവാസി പുനരധിവാസത്തിനായുള്ള നവീന പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരുകൾ അടിയന്തിരമായി നടപടി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി .

പ്രവാസ ലോകത്തുനിന്നും വളരെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അധ്വാന വർഗത്തിന്റ്റെ വിയർപ്പിൻറ്റെ വിലയുള്ള കേരളാ കോൺഗ്രസിനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്നും അതിനു ശ്രമിച്ചവരൊക്കെ പരാജയപ്പെട്ട ചരിത്രം കേരളാ ജനത കണ്ടിട്ടുള്ളതാണെന്നും പാർട്ടി നയപരിപാടികൾ വിശദീകരിച്ചു ശ്രീ. റോഷി അഗസ്റ്റിൻ എം. എൽ. എ. അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ പ്രവാസികൾ കേരളത്തിൻറ്റെ ഊർജ്ജം ആണെന്നും ഇപ്പോളത്തെ സന്നിഗ്ദാവസ്ഥയിൽ സർക്കാരുകൾ പ്രവാസികൾക്കു താങ്ങാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മേളനത്തെ പ്രൊഫ. എൻ. ജയരാജ് എം. എൽ. എ. തൻറ്റെ ആശംസകളാൽ അനുഗ്രഹിച്ചു. പ്രവാസികളുടെ എല്ലാ പ്രതിസന്ധികളിലും കൂടെയുണ്ടാകുമെന്നു അദ്ദേഹം അറിയിച്ചു.

കേരളാ യൂത്ത് ഫ്രണ്ട് (എം ) അധ്യക്ഷൻ ശ്രീ. സാജൻ തൊടുക സമകാലിക രാഷ്ട്രീയ കാലഘട്ടത്തിൽ പ്രവാസികളുടെ രാഷ്ട്രീയ പ്രാധാന്യത്തെ പരാമർശിച്ചു സംസാരിച്ചു .

തിരിച്ചു വരുന്ന പ്രവാസികൾ ഉൾപ്പെടെ അറുപതു വയസു കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് യോഗം ഐക്യകണ്ഡേന ആവശ്യപ്പെട്ടു.

പ്രവാസികളായ അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്ത കൺവെൻഷനിൽ പ്രവാസി കേരളാ കോൺഗ്രസ് (എം ) കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ അധ്യക്ഷം വഹിക്കുകയും സെക്രട്ടറി ശ്രീ. ജോബിൻസ് പാലേട്ട് സ്വാഗതവും ശ്രീ. സുനിൽ തൊടുക നന്ദിയും ആശംസിച്ചു . യോഗത്തിൽ ശ്രീ. ബെന്നി പയ്യമ്പള്ളി, അഡ്വ. ലാൽജി ജോർജ്, ശ്രീ. ജോർജ് കാഞ്ഞമല, ശ്രീ. ബിജു എണ്ണമ്പ്ര, ശ്രീ. ബിജോയ് പാലക്കുന്നേൽ, ശ്രീ. ഷാജി നഗരൂർ, ശ്രീ, ടോമി കണിച്ചുകാട്ടു,, ശ്രീ. ആന്റണി കിങ്ങിണിഞ്ചിറ, ശ്രീ. ജിൻസ് ജോയ്, ശ്രീ. ജോർജ് വാക്കത്തിനാൽ, ശ്രീ. തോമസ് മുണ്ടിയാനി, ശ്രീ. ഷിൻറ്റോ ജോർജ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!