January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിലേക്ക് മടങ്ങി വരാൻ കഴിയാതെ ഒന്നേകാൽ ലക്ഷം പ്രവാസികൾ

കുവൈറ്റ്‌ സിറ്റി : രാജ്യത്തിന് പുറത്ത് കഴിയുന്ന റെസിഡൻസി കാലാവധി അവസാനിച്ച പ്രവാസികളുടെ എണ്ണം ഏകദേശം 1,27,000 ആയി ഉയർന്നതായി അധികൃതർ വെളിപ്പെടുത്തി , നാട്ടിൽ നിന്നും റെസിഡൻസി പുതുക്കാൻ കഴിയാതായവർക്കാണ് . മടങ്ങിവരവ് പ്രതിസന്ധിയിലായിരിക്കുന്നത് നിലവിൽ രാജ്യത്ത് ഇല്ലാത്തവർക്ക് ഓൺലൈൻ വഴി റെസിഡൻസി പുതുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.

എന്നാൽ നിരവധി സ്പോൺസർമാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് ഇതോടെ അഞ്ചു ലക്ഷത്തിലധികം വരുന്ന രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ 1,27,000 പേർക്കും തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് അതേ സമയം കുവൈത്തിൽ സെപ്റ്റംബർ 1 മുതൽ താമസ രേഖ അവസാനിക്കുന്നവർക്ക് നേരത്തെ പ്രഖ്യാപിച്ച നവംബർ 30 വരെ യുള്ള സമയ പരിധി ഇളവ് ബാധകമാകില്ലെന്ന് താമസ കാര്യ വിഭാഗം അറിയിച്ചിട്ടുണ്ട് .ഇത്തരത്തിൽ സെപ്റ്റംബർ 1 മുതലോ ശേഷമോ താമസ രേഖ അവസാനിച്ചവർ പ്രതിദിനം 2 ദിനാർ വീതം പിഴ അടക്കണം.

ഇത്തരം വിഭാഗത്തിൽ പെട്ടവർ താമസരേഖ പുതുക്കുകയോ താൽക്കാലികമായി ദീർഗ്ഘിപ്പിക്കുകയോ ചെയ്യുന്നതിനു താമസകാര്യ വിഭാഗങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണു . കോവിഡ് പ്രതിസന്ധി മൂലം സന്ദർശ്ശക വിസയിൽ എത്തിയവർ അടക്കം രാജ്യത്ത് കഴിയുന്ന മുഴുവൻ പ്രവാസികളുടെയും താമസരേഖയുടെ കാലാവധി ഓഗസ്ത് 31 വരെ സ്വമേധയാ ദീർഗ്ഘിപ്പിച്ചു നൽകിയിരുന്നു . പിന്നീട് ഇത് നവംബർ 30 നീട്ടി നൽകുകയും ചെയ്തു .

എന്നാൽ നവംബർ 30 വരെയുള്ള ഇളവ് സന്ദർശ്ശക , എന്റി വിസകളിൽ എത്തിയവർക്ക് മാത്രമേ അനുവദിച്ചിട്ടുള്ളൂ . രാജ്യത്ത് നിലവിൽ താമസ വിസയിൽ കഴിയുന്നവരുടെ താമസ രേഖ സെപ്റ്റംബർ 1 നു ശേഷം അവസാനിക്കുകയാണെങ്കിൽ അവർ സാധാരണ രീതിയിൽ താമസ രേഖ പുതുക്കുകയോ അല്ലെങ്കിൽ ദീർഗ്ഘിപ്പിക്കൽ അപേക്ഷ സമർപ്പിക്കുകയോ ചെയ്യണമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!