Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഗംഭീര ഓണാഘോഷം. വൈകിട്ട് ആറ് മണിമുതൽ വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ ആണ് എംബസിയിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്. മാവേലി എഴുന്നള്ളത്ത്, ശിങ്കാരിമേളം, താലപ്പൊലി, കഥകളി തുടങ്ങിയ കലാരൂപങ്ങളും ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമ നൽകി. തനതായ കേരള വേഷമണിഞ്ഞ അംബാസിഡർ സിബി ജോർജ്ജും പത്നി ജോയ്സ് സിബിയും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
രാവിലെ മുതൽ എംബസിയിൽ എത്തിയവർക്ക് ഓണാഘോഷത്തിന്റെ ഭാഗമായി പായസം വിതരണം ചെയ്തു. മൂന്ന് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും സന്ദർശകർക്ക് മധുരം നൽകിയിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്