Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പരമ്പരാഗതരീതിയിൽ ഓണം ആഘോഷിച്ച് വിദേശ അംബാസഡർമാർ. തിരുവോണ ദിവസമായ ഇന്ന് ഇന്ത്യ ഹൗസിൽ ആണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി കുവൈറ്റിൽ സേവനമനുഷ്ഠിക്കുന്ന അംബാസിഡർമാർക്ക് ഓണാഘോഷം ഒരുക്കിയത്. നല്ല ആതിഥേയനായി അംബാസഡർ സിബി ജോർജ്ജ്, ഇന്ത്യയുടെ തനതായ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും അതിഥികൾക്ക് പകർന്നുനൽകി.
ഇന്ത്യൻ അംബാസഡറുടെ ഔദ്യോഗികവസതിയായ ഇന്ത്യ ഹൗസിൽ രാവിലെ തന്നെ അംബാസഡർ സിബി ജോർജിന്റെയും പത്നി ജോയ്സ് സിബിയുടെയും നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ പൂക്കളം ഒരുക്കിയിരുന്നു. അതിഥികളായി എത്തിയ വിദേശ അംബാസഡർമാരെ പൊന്നാട നൽകി ആദരിക്കുകയും ചെയ്തു.
More Stories
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
മാനവികതയുടെ സന്ദേശവുമായി മലയാളി മീഡിയ ഫോറം കുവൈറ്റ് ഇഫ്താർ സംഗമം
അൽ-മുസൈനി എക്സ്ചേഞ്ച് കമ്പനിയുടെ ഏറ്റവും പുതിയ ശാഖ മുബാറകിയയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു