Times of Kuwait
കുവൈറ്റ് സിറ്റി : ഒമൈക്രോൺ കൊവിഡ്-19 ആദ്യ അണുബാധ കുവൈറ്റിൽ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആണ് ഒമിക്‌റോൺ വൈറസ് ബാധ കുവൈറ്റിൽ രേഖപ്പെടുത്തിയതായി സ്ഥിരീകരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് വന്ന ഒരു യൂറോപ്യൻ യാത്രക്കാരനാണ് അണുബാധ രേഖപ്പെടുത്തിയത്.
യാത്രക്കാരന് മുമ്പ് കോവിഡ് -19 വാക്‌സിൻ രണ്ട് ഡോസും ലഭിച്ചിരുന്നു. ഇപ്പോൾ പ്രോട്ടോക്കോളുകൾ അനുസരിച്ച് അദ്ദേഹം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ആണെന്ന് അൽ-സനദ് സ്ഥിരീകരിച്ചു. നിരവധി രാജ്യങ്ങൾ പുതിയ വേരിയന്റ് കണ്ടെത്തിയതായി പ്രഖ്യാപിച്ചതിനാൽ മന്ത്രാലയം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, കുവൈറ്റിൽ പകർച്ചവ്യാധി സ്ഥിതി സ്ഥിരമാണ്; എന്നിരുന്നാലും, വൈറസ് പടരുന്നത് തടയാൻ മന്ത്രാലയത്തെ സഹായിക്കുന്നതിന് ബൂസ്റ്റർ വാക്സിൻ ഷോട്ട് എടുക്കാൻ പൗരന്മാരോടും താമസക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ വാക്സിനുകൾ പുതിയ വേരിയന്റിനെതിരെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്