ഗൾഫ് ഡെസ്ക്
മസ്ക്കറ്റ്/ അബുദാബി: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍.
പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും പ്രവേശിക്കുന്നതിനും പതിനെട്ട് വയസ് കഴിഞ്ഞ വിദേശികള്‍ക്ക് രാജ്യത്ത് എത്തുന്നതിനും ഒമാനില്‍ രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമാക്കി.
പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആര് ടി പി സിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കൈയില്‍ കരുതണം. ആരോഗ്യപ്രശ്നങ്ങള്‍മൂലം വാക്സിന് എടുക്കാന്‍ സാധിക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അസ്ട്രസെനക (കൊവിഷീല്‍ഡ്), കൊവാക്സിന്, ഫൈസര്‍,ജോണ്സണ് ആന്‍ഡ് ജോണ്സണ്, മൊഡേണ, സ്പുട്നിക്- വി, സിനോവാക്, സിനോഫാം എന്നീ വാക്സിനുകള്‍ക്കാണ് ഒമാന്‍ അംഗീകാരം നല്‍കിയത്.
അബുദാബിയില്‍ 48 മണിക്കൂറിനകമുള്ള ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഗ്രീന്‍പാസും ഉള്ളവര്‍ക്കേ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. വാക്സിനേഷന്റെയും പി സി ആര് പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഗ്രീന്‍പാസ് നല്‍കുന്നത്. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി.
കുവൈത്തില്‍ എത്തുന്നവര്‍ മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് പാലിക്കണം. 72 മണിക്കൂറിന് ശേഷം പി സി ആര് പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പുറത്തിറങ്ങാം. പോസിറ്റീവ് ആകുകയാണെങ്കില്‍ പത്ത് ദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടി വരും.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു