അവശത അനുഭവിക്കുന്നവർക്കും കിടപ്പു രോഗികൾക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഒരു കൈത്താങ്ങാകുവാൻ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ”ഒപ്പം”എന്ന പാലിയേറ്റീവ് കെയർ രോഗികളെ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി കായംകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ആദ്യ ഘട്ടം എന്ന നിലയിൽ സ്വാന്ത്വന പരിചരണ സാധന സാമഗ്രികൾ വിതരണം ചെയ്തു.
കായംകുളം ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ഓഫിസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. ജോൺസൺ എബ്രഹാം ഉത്‌ഘാടനം ചെയ്തു.
ഒ ഐ.സി.സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിനിധികളായ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലേമുറി മുൻ ജനറൽ സെക്രട്ടറി വി.കെ.പ്രേംസൻ സൊസൈറ്റി ഭാരവാഹികൾക്ക് സ്വാന്ത്വന പരിചരണ സാധന സാമഗ്രികൾ കൈമാറി.
ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ.യു. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ. ഇൻ കാസ് പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ, അഡ്വ: പി എസ് ബാബുരാജ്, സൊസൈറ്റി ഭാരവാഹികളായ കെ പുഷ്പദാസ്, പി.ആർ. നാഗ്, പി.സി.റോയി, സുഷമ തങ്കപ്പൻ , ഏ.സലീം. അരിതാ ബാബു, അഡ്വ.പി.എസ് സമീർ യാസർ ലത്തീഫ്, പി.എസ്. സാബ്ബ, വൈ. ഹാരീസ്, എൻ. മുരുകദാസ്.കെ. റഹ മത്ത് അലി ഖാൻ, എം ഗോപിനാഥൻ, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്