ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാമൂഹ്യ പ്രവർത്തകനായ മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി.
കോട്ടയം വാകത്താനം സ്വദേശി കുളത്തിങ്കൽ രാജേഷ് കുര്യൻ(44) കുവൈറ്റിൽ വെച്ച് നിര്യാതനായി. കുവൈറ്റ് എയർവെയ്സ് ജീവനക്കാരനായിരുന്നു. ശാരീരിക അസ്വസ്ഥതകൾ മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു.ഒരു വലിയ മനുഷ്യസ്നേഹിയാണ് വിടവാങ്ങിയത്. കുവൈറ്റിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് അയക്കുവാനായി വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു മനുഷ്യസ്നേഹി ആയിരുന്നു. വാകത്താനം അസോസിയേഷൻ കുവൈറ്റിന്റെ സജീവ പ്രവർത്തകനായിരുന്നു . കോട്ടയം അസോസിയേഷൻ കുവൈറ്റ്, ദി ബാസിൽ ആർട്സ് കുവൈറ്റ്, മാർ ബസേലിയോസ് മൂവ്മെന്റ് കുവൈറ്റ്.
കുവൈറ്റ് മഹായിടവക മാനേജിംഗ് കമ്മിറ്റി അംഗം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കമ്മിറ്റി തുടങ്ങിയ നിലകളിൽ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് അദ്ദേഹം സുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്..
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹായിടവക കുവൈറ്റ് മെമ്പറാണ്.
മൃതശരീരം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
ഭാര്യ : ഷീന രാജേഷ്, മക്കൾ ആശിഷ്, ആഷിത.
More Stories
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി
കണ്ണൂര് വെറ്റില സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു
മാവേലിക്കര കൊല്ലകടവ് സ്വദേശിനി കുവൈറ്റിൽ നിര്യാതയായി