ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മലയാളി സാമൂഹ്യ പ്രവർത്തക കുവൈറ്റിൽ നിര്യാതയായി.വാഴമുട്ടം ഈസ്റ്റ്, ഗീതാഞ്ജലിയിൽ ഗീത ജയകുമാർ (54) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായത്. കുവൈറ്റിൽ മുൻ പ്രവാസി ആയിരുന്ന പരേത നിലവിൽ കുടുമാബത്തോടോപ്പം എത്തിയതായിരുന്നു. കോന്നി റിപ്പബ്ലിക്കൻ സ്കൂൾ അധ്യാപികയായിരുന്നു.
സമൂഹ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായിരുന്ന പരേത വനിതാ വേദി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിരുന്നു.
മുൻപ് കല കുവൈത്ത്, പത്തനംതിട്ട ജില്ലാ അസോസിയേഷൻ, എന്നിവയുടെ സജീവ അംഗവും ഭാരവാഹിയും ആയിരുന്നു.
ഭർത്താവ് ജയകുമാർ കുവൈറ്റിൽ ബിസിനസ്സ് നടത്തുന്നു
മക്കൾ – അഞ്ജലി, അർജുൻ
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കോട്ടയം മുണ്ടക്കയം സ്വദേശി കുവൈറ്റിൽ നിര്യാതനായി
പാലക്കാട് സ്വദേശി കുവൈറ്റിൽ നിര്യാതനായി