ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി നേഴ്സ് റോഡ് അപകടത്തിൽ മരിച്ചു.കണ്ണൂർ
ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനി ദീപ്തി മാത്യു (33) ആണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത്. അൽസലാം ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു. ചക്കാനിക്കുന്നേൽ മാത്യു ഷൈനി ദമ്പതികളുടെ മകളാണ്. ഭർത്താവ് ജോമേഷ് സോഷ്യൽ അഫയഴ്‌സ് ജീവനക്കാരൻ ആണ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ന്റെ നേതൃത്വത്തിൽ നടന്നുവരുന്നു
More Stories
ചെങ്ങന്നൂർ പുലിയൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
ജനപ്രിയ സംവിധായകൻ ഷാഫി അന്തരിച്ചു
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി