Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : തിരുവല്ല സ്വദേശി കുവൈറ്റിൽ നിര്യാതനായി. എടത്വായിലെ ചെത്തിപുരക്കൽ എബ്രഹാം വർക്കി ചെത്തിപ്പുരയ്ക്കൽ (72) ഇന്ന് രാവിലെ കുവൈറ്റ് കെസിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്.
ആരോഗ്യമന്ത്രാലയത്തിലെ ഹസാവി ക്ലിനിക്കിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഭാര്യ – വൽസ വർക്കി മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ മുൻ സ്റ്റാഫ് നഴ്സ്,
മക്കൾ – വിനു ചെത്തിപുരക്കൽ, വിവിൻ ചെത്തിപുരക്കൽ (ഇരുവരും കാനഡയിൽ ജോലി ചെയ്യുന്നു)
കുവൈറ്റിലെ ഐപിസി ഫുൾ ഗോസ്പൽ സഭയിലും കെടിഎംസിസിയിലും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം.
സംസ്കാരം പിന്നീട് കേരളത്തിൽ.
എബ്രഹാം വർക്കി ചെത്തിപ്പുരയ്ക്കലിൻ്റെ നിര്യാണത്തിൽ കെടിഎംസിസി പ്രസിഡൻറ് റെജി ടി. സക്കറിയ അനുശോചനം രേഖപ്പെടുത്തി.
More Stories
ചെങ്ങന്നൂർ പുലിയൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
ജനപ്രിയ സംവിധായകൻ ഷാഫി അന്തരിച്ചു
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി