ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ് ബെന്നി (32) കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി.വിമാനത്തിൽ വെച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുവൈറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം അടിയന്തിരമായി മുംബൈ വിമാന താവളത്തിൽ ഇറക്കുകയായിരുന്നു,
ഭൗതികശരീരം ഇപ്പോൾ മുംബൈയിലാണുള്ളത്. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും, അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ ജീവനക്കാരനുമായിരുന്നു. ഭാര്യ ആൻസി സാമുവേൽ. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്ക്കാരം പിന്നീട് ഫോർട്ട് കൊച്ചി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ.
More Stories
എൻ സി പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്
പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതോടെ ഗതാഗത നിയമലംഘനങ്ങളിൽ 71% ത്തോളം കുറവ് രേഖപ്പെടുത്തി .
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സാഹിത്യ മത്സരം വിജയികളെ പ്രഖ്യാപിച്ചു.