ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ പ്രസിഡണ്ട് ജി.സനൽകുമാറിന്റെ പിതാവും നാടകനടനും സംവിധായകനും ഓട്ടൻതുള്ളൽ കലാകാരനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന ഗോപി കേട്ടേത്തിന്റെ (78) നിര്യാണത്തിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ഇടപ്പള്ളി വട്ടേക്കുന്നം സ്വതന്ത്ര ലൈബ്രററിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയാണ്.
ഗോപി കേട്ടേത്തിന്റെ വിയോഗത്തിൽ ഉണ്ടായ ദുഃഖത്തിൽ കുടുംബാങ്ങളുടെയും, സുഹൃത്തുക്കളുടെയുമൊപ്പം പങ്കുചേരുന്നതായി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജെ സജി അനുശോചന കുറിപ്പിലൂടെ പറഞ്ഞു
More Stories
എറണാകുളം പിറവം സ്വദേശി കുവൈറ്റിൽ നിര്യാതനായി
കണ്ണൂര് വെറ്റില സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു
മാവേലിക്കര കൊല്ലകടവ് സ്വദേശിനി കുവൈറ്റിൽ നിര്യാതയായി