കിരീടത്തിലെ വില്ലൻ കീരിക്കാടൻ ജോസായി എത്തി മലയാളികളുടെ ശ്രദ്ധ നേടിയ നടൻ മോഹൻരാജ് അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായ മോഹൻരാജ് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
1988ല്‍ കെ. മധുവിന്റെ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് കൊണ്ടാണ് മോഹന്‍രാജ് സിനിമയിലേക്ക് എത്തിയത്. മോഹൻരാജിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു കിരീടം. മോഹന്‍രാജ് എന്ന യഥാര്‍ത്ഥ പേരിലല്ലാതെ കീരിക്കാടൻ ജോസ് എന്ന കിരീടത്തിലെ കഥാപാത്രത്തിന്റെ പേരില്‍ തന്നെ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. തിരുവനന്തപുരം ജില്ലയിലാണ് ജനനം. ഗവ. ആർട്സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെൻട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പോലീസ് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ മോഹൻരാജ് അഭിനയിച്ചിട്ടുണ്ട്. ഒമ്പത് തമിഴ് ചിത്രങ്ങളിലും 31 തെലുങ്ക് ചിത്രങ്ങളിലും മോഹൻരാജ് അഭിനയിച്ചു. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും മോഹൻരാജ് വേഷമിട്ടു.റോഷാക്ക് ആണ് മോഹൻരാജ് അവസാനമായി അഭിനയിച്ച ചിത്രം.
More Stories
കുമരനല്ലൂർ സ്വദേശിയായ കുവൈറ്റ് പ്രവാസി യുവാവ് നാട്ടിൽ നിര്യാതനായി
ഈ മണ്ഡല കാലത്തെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ” ശബരിഗിരി നാദം ” പ്രകാശനം ചെയ്തു
കൊല്ലം സ്വദേശിനി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു