Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രിക്കറ്റ് മത്സരത്തിനിടയിൽ ഭാര്യയുടെയും മക്കളുടെ മുന്നില്‍ വച്ച് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് വേണാട്ടുശേരിയില്‍
റെനി ജേക്കബ് (39 ) ആണ് അല്പം മുമ്പ് നിര്യാതനായത്.എഫ് എഫ് സി ടീം അംഗമായിരുന്ന അദ്ദേഹം കെ കെ പി എൽ ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയില്‍ ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ രജനിയും കുട്ടികളും മല്‍സരം കാണാന്‍ ഗ്രൗണ്ടിലുണ്ടായിരുന്നു.
മക്കള്‍-ജോഹാൻ,റോഹൻ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.