ന്യൂസ് ബ്യൂറോ കുവൈറ്റ്
കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്ത പ്രവാസികൾക്കും കുവൈറ്റിലേക്ക് പ്രവേശനം അനുവദിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) സർക്കുലർ പുറപ്പെടുവിച്ചു . കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതോ ഭാഗികമായി വാക്സിനേഷൻ എടുക്കാത്തതോ ആയ കുവൈത്തികളല്ലാത്ത യാത്രക്കാർക്ക് എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും നടത്തിയ പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് ഫെബ്രുവരി 20 മുതൽ കുവൈറ്റിൽ പ്രവേശിക്കാമെന്ന് സർക്കുലറിൽ ഉത്തരവുണ്ട് .
“എല്ലാ യാത്രാ നടപടിക്രമങ്ങളും പിസിആർ ഇളവുകളും കുവൈറ്റികൾക്കും പ്രവാസികൾക്കും ബാധകമാണ്,” എന്നാൽ ഇന്ന് പുറത്തിറക്കിയ 04/2022 സർക്കുലറിൽ പറയുന്നു. പൂർണ്ണമായി വാക്സിനേഷൻ എടുത്തില്ലെങ്കിൽ കുവൈറ്റികൾക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ എന്ന് നേരത്തെയുള്ള തീരുമാനത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇന്ന് പുതിയ സർക്കുലറിൽ പുറത്തിറക്കിയത് .

More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം