ന്യൂസ് ബ്യൂറോ, കുവൈറ്റ്.
കുവൈറ്റ് സിറ്റി : ഫർവാനിയ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ – നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ 2023 -2024 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയാ ഹൈഡൻ ഹാളിൽ നടന്ന പൊതുയോഗത്തിൽ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് പ്രസിഡന്റ് സിറിൽ ബി. മാത്യു അദ്ധ്യക്ഷത വഹിച്ചു.
മേട്രൺ പുഷ്പാ സൂസൻ ജോർജ് (രക്ഷാധികാരി), സിറിൽ ബി. മാത്യു (പ്രസിഡന്റ്), സോണിയാ തോമസ് (വൈസ് പ്രസിഡന്റ്), ട്രീസാ ഏബ്രഹാം (ജനറൽ സെക്രട്ടറി), സുമി ജോൺ (ജോയിന്റ് സെക്രട്ടറി), എബി ചാക്കോ തോമസ് (ട്രഷറർ – ഫിനാൻസ്), സോബിൻ തോമസ് (ട്രഷറർ- അക്കൗണ്ട്സ്) എന്നിവരാണ് പുതിയ വർഷത്തെ ഭാരവാഹികൾ. റോയി യോഹന്നാൻ, ബിന്ദു തങ്കച്ചൻ, ഷീജ തോമസ്, നിതേഷ് നാരായണൻ, സിജുമോൻ തോമസ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. സീമാ ഫ്രാൻസീസ്, ശ്രീരേഖ സജീഷ് എന്നിവരെ ആർട്സ് കമ്മിറ്റിയിലേക്കും, ബിന്ദു മോൾ സുഭാഷ്, ചിന്നപ്പദാസ് എന്നിവരെ സ്പോർട്സ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. പി. ആർ. ഓ. മാരായി സൗമ്യാ എബ്രഹാം, സുദീഷ് സുധാകർ എന്നിവരും മീഡിയാ കോഡിനേറ്റേഴ്‌സായി മെൽബിൻ ജോസഫ്, പ്രഭാ രവീന്ദ്രൻ,പ്രോഗ്രാം കോർഡിനേറ്റേഴ്‌സായി പ്രീത തോമസ്, മിഥുൻ എബ്രാഹം, എന്നിവരും ഓഡിറ്ററായി ഷെറിൻ വർഗീസും തെരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി സുദീഷ് സുധാകർ സ്വാഗത പ്രസംഗവും, വാർഷിക റിപ്പോർട്ട് അവതരണവും നിർവഹിച്ചു. ട്രഷറർ പ്രഭാ രവീന്ദ്രൻ വരവ് – ചെലവ് കണക്ക് അവതരിപ്പിക്കുകയും, കൃതജ്ഞത പ്രകാശിപ്പിക്കുകയും, പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളോടും ഉള്ള പ്രേത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്