ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വിമാനയാത്രക്കാർക്ക് പ്രഖ്യാപിച്ച യാത്ര ഇളവുകൾ സ്വദേശികൾക്ക് മാത്രം. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നതിനാൽ, പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയവർ ഒഴികെയുള്ള വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റിലേക്ക് എത്തുന്നതിന് 72 മണിക്കൂർ മുമ്പ് വാക്സിനേഷൻ എടുത്ത താമസക്കാർ പിസിആർ പരിശോധനയ്ക്ക് വിധേയരായി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.
കുവൈറ്റിൽ എത്തിയശേഷം,7 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പ്രതിബദ്ധതയുണ്ട്. പിസിആർ പരിശോധനയിൽ നെഗറ്റീവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം.
whatsapp.com/EM3JJuHtBEh1sm3y2mMBgn
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി