കുവൈറ്റ് സിറ്റി : കുവൈത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രധനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തോടെ ഭരണനിർവഹണത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമാകും.11 പുതുമുഖങ്ങൾ, രണ്ട് വനിതകൾ,ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ട് എം.പിമാരും മന്ത്രിസഭയിലുണ്ട്.
മന്ത്രിസഭാംഗങ്ങൾ ∙
- തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി)
- ബരാക് അലി അൽ ഷൈതാൻ, (ഉപ പ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി).
- ഡോ. ബദർ ഹമദ് അൽ മുല്ല (ഉപപ്രധാനമന്ത്രി, എണ്ണ ).
- ഡോ. അമാനി സുലൈമാൻ അബ്ദുൾ- വഹാബ് ബുഖമാസ് (പൊതുമരാമത്ത് മന്ത്രി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി)
- അബ്ദുൽറഹ്മാൻ ബേദ അൽ മുതൈരി (വാർത്താവിതരണ മന്ത്രി, യുവജനകാര്യ സഹമന്ത്രി).
- അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷൈദ്, ( സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രി).
- ഡോ. അഹ്മദ് അബ്ദുൽവഹാബ് അഹ്മദ് അൽ-അവാദി (ആരോഗ്യം).
- ഷെയ്ഖ് സലേം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ് (വിദേശകാര്യ മന്ത്രി).
- അമ്മാർ മുഹമ്മദ് അമ്മാർ അൽ-അജ്മി (ദേശീയ അസംബ്ലി കാര്യ സഹമന്ത്രി, ഭവന, നഗര വികസന സഹമന്ത്രി)
- ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ്, (പ്രതിരോധ മന്ത്രി).
- മസെൻ സാദ് അലി അൽ-നഹെദ് (വാണിജ്യ വ്യവസായ മന്ത്രി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി).
- അബ്ദുൽ അസീസ് വാലിദ് അബ്ദുല്ല അൽ-മൊജെൽ (മുനിസിപ്പൽ കാര്യ സഹമന്ത്രി).
- ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ അദാനി (വിദ്യാഭ്യാസശാസ്ത്ര ഗവേഷണ മന്ത്രി).
- അബ്ദുൽ അസീസ് മജീദ് അബ്ദുൽ അസീസ് അൽ മജീദ് (നീതിന്യായ , ഇസ്‌ലാമിക കാര്യ മന്ത്രി, സഹ എൻഹാൻസ്‌മെന്റ് സഹമന്ത്രി).
- മായ് ജാസിം മുഹമ്മദ് അൽ-ബാഗിൽ (സാമൂഹിക വികസന മന്ത്രി, വനിതാ ശിശുകാര്യ സഹമന്ത്രി).
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്