ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈത്തിൽ പുതിയ മന്ത്രിസഭ രൂപീകരണത്തിന് അമീർ അനുമതി നൽകി.പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള നിർദ്ദേശിത പേരുകളുമായി എത്തിയ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് സ്വീകരിച്ചു.
ഹിസ് ഹൈനസ് അമീർ രൂപീകരണത്തിന് അംഗീകാരം നൽകുകയും കുവൈറ്റിലെ ജനങ്ങൾക്കും നിവാസികൾക്കും മികച്ച സേവനം നൽകുവാൻ കഴിയട്ടെ എന്ന് പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു.
പുതിയ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ
1 – ഹമദ് ജാബർ അൽ-അലി അൽ-സബ – ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും.
2 – അഹ്മദ് മൻസൂർ അൽ-അഹമ്മദ് അൽ-സബാഹ് – ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും.
3 – ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ-ഫാരെസ് – ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി.
4 – ഇസ്സ അഹ്മദ് അൽ-കന്ദരി – ഔഖാഫ് (എൻഡോവ്മെന്റ്), ഇസ്ലാമിക കാര്യ മന്ത്രി.
5 – ഡോ. അഹ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹ് – വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും.
6 – ഡോ. റാണാ അബ്ദുല്ല അൽ-ഫാരെസ് — മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയും.
7 – ഡോ. അലി ഫഹദ് അൽ-മുദാഫ് – വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയും.
8 – ജസ്റ്റിസ് ജമാൽ ഹദേൽ അൽ-ജൽവായ് — നീതിന്യായ മന്ത്രിയും നസഹ (സമഗ്രത) മെച്ചപ്പെടുത്തൽ സഹമന്ത്രിയും.
9 – ഡോ. ഹമദ് അഹ്മദ് റൂഹാദ്ദീൻ – ഇൻഫർമേഷൻ മന്ത്രി, സാംസ്കാരിക മന്ത്രി.
10 – ഡോ. ഖാലിദ് മ്ഹാവെസ് അൽ-സയീദ് – ആരോഗ്യമന്ത്രി.
11 – അബ്ദുവഹാബ് മുഹമ്മദ് അൽ-റുഷൈദ് – ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയും.
12 – അലി ഹുസൈൻ അൽ-മൂസ – പൊതുമരാമത്ത് മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും.
13 – ഫഹദ് മുത്തലാഖ് അൽ-ഷുറൈൻ – വാണിജ്യ വ്യവസായ മന്ത്രി.
14 – മുബാറക് സായിദ് അൽ-മുതൈരി – സാമൂഹ്യകാര്യ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി, ഭവനകാര്യ, നഗരവികസന സഹമന്ത്രി.
15 – മുഹമ്മദ് ഉബൈദ് അൽ-റാജ്ഹി – ദേശീയ അസംബ്ലി കാര്യ സഹമന്ത്രി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്