കുവൈറ്റ് സിറ്റി :ജൂലായ് 17 ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷ തുടർച്ചയായ രണ്ടാം വർഷവും വിജയകരമായി സമാപിച്ചു. നീറ്റ് പരീക്ഷയ്ക്ക് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വേദിയായി. രാവിലെ 11.30 മുതൽ 2.50 വരെ നടന്ന പരീക്ഷയിൽ മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. രാവിലെ 8.30 മുതൽ പരീക്ഷകേന്ദ്രത്തിൽ രജിസ്ട്രേഷൻ ഡെസ്ക് പ്രവർത്തനമാരംഭിച്ചു.കർശനമായ സുരക്ഷപരിശോധനകളും ശരീരതാപനില പരിശോധനയും നടന്നു. .
നീറ്റ് പരീക്ഷ വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച ഇന്ത്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അധികാരികൾക്കും എംബസിയുമായി ചേർന്ന് പ്രവർത്തിച്ച ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മാനേജ്മെന്റിനും സ്റ്റാഫിനും നന്ദി പ്രകാശിപ്പിച്ച് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പ് ഇറക്കി.കുവൈത്തിൽ വീണ്ടും പരീക്ഷകേന്ദ്രം അനുവദിച്ചതിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ പേരിൽ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും എംബസി നന്ദി അറിയിച്ചു.
More Stories
നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായി മുന്നറിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം .
കേരളാ യുണൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ ( കുട ) പിക്നിക്ക് സംഘടിപ്പിച്ചു.
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.