കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സ്വീകരിക്കലിന്റെ ആറാം ദിവസമായ ബുധനാഴ്ച 23 സ്ഥാനാർഥികൾ അപേക്ഷ നൽകി. ഇതോടെ മൊത്തം സ്ഥാനാർഥികളുടെ എണ്ണം നാലു സ്ത്രീകൾ അടക്കം 142 ആയി. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി അമ്പതുപേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. ഒന്നാം മണ്ഡലത്തിൽനിന്ന് അഞ്ച്, മൂന്നാം മണ്ഡലത്തിൽ നിന്ന് നാല്, നാലാം മണ്ഡലത്തിൽ നിന്ന് ഒമ്പത്, അഞ്ചാം മണ്ഡലത്തിൽ നിന്ന് മൂന്ന് എന്നിങ്ങനെയാണ് ബുധനാഴ്ച പത്രിക നൽകിയവർ. ഈ മാസം 14 ആണ് പത്രിക നൽകുന്നതിനുള്ള അവസാന തീയതി. ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി