കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ റിപ്ലബ്ലിക്ക് – വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായ് മുജ്തബ ക്രിയേഷൻസിന്റെ ബാനറിൽ ഹബീബ് മുറ്റിച്ചൂർ സംവിധാനം നിർവ്വഹിച്ച മ്യൂസികൽ ആൽബം “ഈദ് അൽ കുവൈറ്റ് ” ന്റെ പോസ്റ്റർ പ്രകാശനം പോപ്പുലർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്ടർ പ്രശാന്തൻ ബഹറൈൻ നിർവ്വഹിച്ചു.
ഷാബിലെ കോസ്റ്റാ ഡെൽ സോൾ ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങിൽ അസോസിയേറ്റ് ഡയരക്ടർ അഷറഫ് ചൂരൂട്ട്, ലുലു എക്സ്ചേഞ്ച് ഓപറേഷൻ ഹെഡ് ഷഫാസ് അഹമദ്, മുബാറക്ക് കാമ്പ്രത്ത് എന്നിവർ സന്നിഹിതരായിരുന്നു. ഹാലാ ഫെബ്രുവരി ആഘോഷങ്ങൾക്ക് മറ്റുകൂട്ടാൻ എല്ലാ വർഷവും വിവിധഭാഷകളിൽ വരികൾ കോർത്തിണക്കി ആൽബം ഇറക്കുന്ന മുജ്തബ ക്രിയേഷൻസ് ടീമിന്റെ 6ആമത്തെ ആൽബം ആണു ഈ വർഷം റിലീസ് ചെയ്തത് .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്