കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ നിന്നുള്ള പ്രീമിയം സേവനങ്ങൾ നൽകുന്ന വകുപ്പുകളിലൊന്നാണ് സർജിക്കൽ ഡിപ്പാർട്മെന്റ്, കൂടാതെ ജനങ്ങൾക്ക് അവരുടെ ശസ്ത്രക്രിയ ആവശ്യങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ പിന്തുണ നൽകുന്നതിനുള്ള വ്യക്തമായ കാഴചപ്പാടോടെ സമൂഹത്തെ സേവിക്കാനുള്ള സ്വപ്നപദ്ധതിയും ആയിരിക്കുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ശ്രീ മുസ്തഫ ഹംസ പത്രസമ്മേളനത്തിൽ പറഞ്ഞു. സർജിക്കൽ വിഭാഗത്തിന്റെ ഉത്ഘാടനം 2023 മെയ് 15 തിങ്കളാഴ്ച വൈകുന്നേരം 07 മണിക്ക് സാൽമിയ 5ത് റിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ ഇന്ത്യൻ എംബസി പ്രതിനിധികളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ നിർവഹിക്കപെടും. ഉത്ഘാടന തിയതി മുതൽ തുടർന്നുള്ള 2 മാസ കാലയളവിൽ ജനറൽ സർജന്റെ സൗജന്യ കൺസൾട്ടേഷൻ , കുറഞ്ഞ നിരക്കിൽ ഫുൾ ബോഡി ചെക്കപ്പ് തുടങ്ങിയ നിരവധി ഓഫറുകൾ ഉണ്ടായിരിക്കുമെന്ന് പത്ര സമ്മേളനത്തിൽ മെട്രോ ഗ്രൂപ്പ് അറിയിച്ചു.
പ്രശസ്തരും നിരവധി വർഷങ്ങളുടെ സേവന പരിചയവും ഉള്ള സർജന്മാരായ ഡോ. ദേവീദാസ് ഷെട്ടി(കൺസൾട്ടന്റ് ജനറൽ സർജൻ & ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ) ഡോ. അലിഷർ (ജനറൽ & ലാപ്രോസ്കോപ്പിക് സർജൻ) അനസ്തേഷ്യ വിഭാഗത്തിലെ ഡോ. റഫീക്ക് (സ്പെഷ്യലിസ്റ്) ഡോ. തമന്ന എന്നിവരുടെ നേതൃത്വത്തിൽ സർജറികൾ നിർവഹിക്കും. എൻഡോസ്സ്കോപ്പി, ലാപ്രോസ്സ്കോപ്പി, കൊളോനോസ്‌കോപ്പി, ഹെർണിയ, ആഗ്രചർമം, പൈൽസ്, അപ്പെന്ഡിസൈറ്റിസ്, ഫിസ്റ്റുല, പിത്താശയ സംബന്ധമായ ശാസ്ത്രക്രിയകളും ഗൈനക്കോളജി,ഓർത്തോപീഡിസ്ക്, ഇഎൻടി, നേത്ര വിഭാഗം തുടങ്ങി മറ്റ് 180ൽപരം ഡേ കെയർ സർജറികളും ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളോടും സൗകര്യങ്ങളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഓപ്പറേഷൻ തീയറ്ററുകളിൽ ചെയ്യാൻ കഴിയുന്നതാണെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാധ്യമങ്ങളോടവതരിപ്പിച്ചു . ജനങ്ങളുടെ ചികിത്സാവിശ്യങ്ങൾ പൂർത്തീകരിക്കുക എന്ന ഉദ്ദേശത്തോടെ ഖൈത്താൻ, ജഹ്റ, ജലീബ് അൽ ശുയൂഖ് എന്നീ കുവൈറ്റിന്റെ മറ്റു ഭാഗങ്ങളിലും താമസിയാതെ മെട്രോ സേവങ്ങൾ ലഭ്യമാകുമെന്നും മെട്രോ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ ശ്രീ മുസ്തഫ ഹംസ അറിയിപ്പ് നൽകി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്