കുവൈറ്റ് സിറ്റി: 37 വയസുകാരനായ മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി
കോഴിക്കോട് ചിക്കിലോട് പനങ്ങോട്ടിൽ മുഹമ്മദ് അലിയുടെ മക൯ അഷ്കർ അലി (37) കുവൈറ്റിൽ അന്തരിച്ചു. മെയ് 17 ന് വെളുപ്പിന് പെട്ടന്നുണ്ടായ അസുഖത്താൽ ജാബിരിയ മുബാറക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്കത്തിൽ രക്തസ്രാവ ഉണ്ടായതിനാൽ
കൂടുതൽ വിദഗ്ധചികിത്സ ഫലം കണ്ടില്ല. ഇന്ന് 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കുവൈറ്റിൽ സാൽമിയയിൽ ബക്കാല ജീവനക്കാരനായിരുന്നു അഷ്കർ, ഭാര്യ റീമ മകൾ നിയ എന്നിവർ നാട്ടിലാണ്. ഷെരിഫായാണ് ഉമ്മ ഷെബീർ അലി, ഷംഹീർ അലി എന്നിവർ സഹോദരങ്ങളും, ഫർസാന സഹോദരിയുമാണ്. ഭൗതികശരീരം കെ എം സി സി യുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ നടന്നുവരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു