കുവൈറ്റ് സിറ്റി :ഗൾഫ് മേഖലയിലെ റീട്ടെയിൽ ലീഡറായ ലുലു ഹൈപ്പർമാർക്കറ്റ്, കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും സെപ്റ്റംബർ 6 മുതൽ 13 വരെ നീണ്ടുനിക്കുന്ന ‘പൊന്നോണം 2022’ പ്രമോഷൻ ആരംഭിച്ചു. സെപ്റ്റംബർ 10 ന് ഹൈപ്പർമാർക്കറ്റിന്റെ അൽ റായ് ഔട്ട്‌ലെറ്റിൽ വച്ച് നടന്ന ചടങ്ങ് ലുലു കുവൈറ്റിന്റെ ഉന്നതമാനേജ്മെന്റും അൽറായി ബ്രാഞ്ച് അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഷോപ്പർമാരുടെയും അഭ്യുദയകാംക്ഷികളുടെയും മാധ്യമ സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ .
വർണ്ണാഭമായ മത്സരങ്ങൾ, ഉപഭോക്താക്കളെ ആകർഷിക്കുന്ന ആകർഷകമായ പരിപാടികൾ എന്നിവയ്‌ക്കൊപ്പം പ്രമോഷനിൽ എല്ലാ ഇന്ത്യൻ പച്ചക്കറികൾ, പഴങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക് അതിശയകരമായ കിഴിവുകളും പ്രത്യേക ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു