ബെയ്റൂട്ട്: വന്‍ സ്ഫോടനം നടന്ന ബെയ്റൂട്ടില്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരിലൂം മരിച്ചു കിടക്കുന്നവരിലും ഉറ്റവരെയും ഉടയവരെയും കണ്ടെത്താന്‍ ആള്‍ക്കാരുടെ നെട്ടോട്ടം. ഓഗസ്റ്റ് നാലിന് പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെ ഉണ്ടായ സ്ഫോടനത്തില്‍ 135 പേര് മരണമടഞ്ഞതായും 5000 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതിശക്തമായ സ്ഫോടനത്തിന് പിന്നാലെ കൂണിന്റെ ആകൃതിയില്‍ പുകപടലം മുകളിലേക്ക് ഉയര്‍ന്നു. ആറ് വര്‍ഷമായി സൂക്ഷിക്കപ്പെട്ടിരുന്ന 2750 ടണ്‍ അമേണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്.
യാതൊരു സുരക്ഷിതത്വവുമില്ലാതെ വളം നിര്‍മ്മിക്കാനായി കൂട്ടിയിട്ടിരുന്നതാണെന്നാണ് അധികൃതരുടെ ഭാഷ്യം. തീ പിടിക്കുന്നത് കണ്ടിരുന്നെങ്കിലും ഒരു കൂറ്റന്‍ സ്ഫോടനം പ്രതീക്ഷിച്ചില്ലെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. സ്ഫോടന ശബ്ദത്തെ തുടര്‍ന്ന് ഏതാനും സെക്കന്റ് നേരത്തേക്ക് ചെവി അടച്ചുപോയെന്നും പറഞ്ഞു. എന്തോ സംഭവിച്ചതായി മനസ്സിലായി. പെട്ടെന്ന് തന്നെ ഒരു കൂറ്റന്‍ സ്ഫടിക കഷ്ണം താെേഴയ്ക്ക് കാറിന് മുകളില്‍ വന്നു വീണ് പൊട്ടിച്ചിതറിയെന്നും ദൃക്സാക്ഷഇയായ ഹദി നസ്രല്ലയെ ഉദ്ധരിച്ച ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഫോടനത്തിന്റെ ഒരു തരംഗം അനുഭവപ്പെട്ടതായിട്ടാണ് ചിലര്‍ പറയുന്നത്. കെട്ടിടങ്ങളെല്ലാം സ്ഫോടനത്തിന്റെ പ്രകമ്ബനത്തില്‍ വിറച്ചു. സ്ഫോടനത്തിന്റെ പ്രകമ്ബം 240 കിലോ മീറ്റര്‍ അകലെ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ സൈപ്രസ് ദ്വീപില്‍ വരെ അലയടിച്ചു. ഇവിടെയുള്ളവര്‍ കരുതിയത് ഭൂകമ്ബം ആണെന്നായിരുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെയും മറിഞ്ഞു കിടക്കുന്ന കാറുകളുടെയും മറ്റും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങളും പുറത്തു വിട്ടിട്ടുണ്ട്. 100 ലധികം പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി തെരച്ചിലുകള്‍ നടക്കുകയാണ്.
സ്ഫോടനത്തിന്റെ പുകപടലം കാരണം പ്രദേശമാകെ ഇരുള് മൂടിയ അവസ്ഥയലായിരുന്നു എന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖത്തും ദേഹത്തും രക്തം ഒഴുകുന്ന നിലയില്‍ അനേകം ആള്‍ക്കാരാണ് ചികിത്സ തേടിയത്. 2013 മുതല്‍ തുറമുഖത്ത് സൂക്ഷിക്കപ്പെട്ടിരുന്ന അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ലെബനന് അധികൃതര്‍ പറഞ്ഞു. സ്ഫോടനത്തില്‍ സ്ഫോടക വസ്തു സൂക്ഷിക്കപ്പെട്ടിരുന്ന കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ സമീപത്തെ അനേകം കെട്ടിടങ്ങളും തകര്‍ന്നു തരിപ്പണമായി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു