ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) വനിതാ അംഗങ്ങളുടെ വികസനവും അവരുടെ ആവശ്യങ്ങൾക്ക് കൃത്യസമയത്ത് ഇടപെടൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാവേദി രൂപീകരിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാവേദി കമ്മിറ്റിയിൽ കൺവീനർ പ്രസീത വയനാട്, ജോയിന്റ് കൺവീനർ ജിഷ മധു, കെഡബ്ല്യുഎ വൈസ് പ്രസിഡന്റ് മിനി കൃഷ്ണ എന്നിവർക്കൊപ്പം ആര്യ ബത്തേരി, മേഴ്‌സി മീനങ്ങാടി, രമണി മേപ്പാടി, സുലോചന, ജിഷ കേണിച്ചിറ എന്നിവരും അംഗങ്ങളാണ്.
കെഡബ്ല്യുഎ പ്രസിഡന്റ് ബ്ലെസൺ സാമുവൽ, സെക്രട്ടറി ജിജിൽ മാത്യു, ട്രഷറർ അജേഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് അലക്‌സ് മാനന്തവാടി എന്നിവരുടെ സാന്നിധ്യത്തിൽ അഡ്വൈസറി ബോർഡ് അംഗം മുബാറക്ക് കാമ്പ്രത്ത് പ്രസീഡിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി.
വനിതാ അംഗങ്ങളുടെ ആവശ്യങ്ങൾക്കാണ് ടീം ഊന്നൽ നൽകുന്നതെന്നും അവർക്കായി പൊതുവായി വിവിധ വികസന, സേവന പരിപാടികൾ സംഘടിപ്പിക്കുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാവേദി കൺവീനർ പ്രസീത അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്