Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന്
ഇന്ത്യയിലേക്ക് നേരിട്ടുള്ള
യാത്രാവിമാനങ്ങൾ നിർത്തിയ തീരുമാനം പിൻവലിച്ചു. അതേസമയം,
നാട്ടിലുള്ളവർക്ക് കുവൈത്തിലേക്ക് വരാൻ സാഹചര്യം ഒരുങ്ങിയിട്ടില്ല.
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ
രാജ്യങ്ങളിലേക്ക് കൂടി യാത്രവിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മേയ്
ആദ്യം ഇവിടെനിന്ന് അങ്ങോട്ടുള്ള വിമാനങ്ങൾ കൂടി വിലക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മറ്റു രാജ്യങ്ങൾ വഴിയാണ് പ്രവാസികൾ
നാട്ടിലേക്ക് പോയിരുന്നത്. ഇനി നേരിട്ട് പോകാം. ട്രാവൽസുകൾ
ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള
യാത്രാവിമാനങ്ങൾ നേരത്തെ തന്നെ നിലച്ചിട്ടുണ്ട്. കുവൈത്തിലേക്ക്
എല്ലാ വിദേശികൾക്കും പ്രവേശന വിലക്കും പ്രാബല്യത്തിലുണ്ട്. കാർഗോ
വിമാനങ്ങൾക്ക് വിലക്കില്ല.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു