ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ചൊവാഴ്ച്ച കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യോഗാദിനാചരണം സംഘടിപ്പിക്കുന്നു.
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ കോമൺ യോഗ പ്രോട്ടോക്കോളിന്റെ സെഷനോടെ എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം ആരംഭിക്കും. യോഗാദിനാചരണ പരിപാടികൾ ജൂൺ 21 ന് കുവൈറ്റ് സമയം രാവിലെ 5:30 ന് ദൂരദർശൻ – DD ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് .
പ്രത്യേക ഔഷധസസ്യ പ്രദർശനം, ആയുർവേദ പ്രദർശനം, ചായ രുചിക്കൽ പരിപാടി എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി എംബസിയിൽ നടക്കും.പരിപാടിയിലേക്കുള്ള പ്രവേശനം രജിസ്ട്രേഷനിലൂടെ മാത്രമാണ്.https://forms.gle/rsfjmN7TMrusoHyv8 എന്നതിൽ രജിസ്റ്റർ ചെയ്തുകൊണ്ട് യോഗ പ്രോട്ടോക്കോൾ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമാകൂ.
യോഗ പരിശീലനത്തിൽ പങ്കെടുക്കുന്നവർ രാവിലെ 5:00 മണിക്ക് എംബസി പരിസരത്ത് എത്തിച്ചേരണമെന്ന് എംബസി അധികൃതർ അറിയിച്ചു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു