Times of Kuwait
കണ്ണൂർ: കുവൈറ്റ് കേരള ടാക്സി ഡ്രൈവേഴ്സ് സംഘടനയായ യാത്രാ കുവൈറ്റ് മരണപ്പെട്ട അംഗം രമേശന്റെ കുടുംബത്തിന് മൂന്ന് ലക്ഷംരൂപ ധനസഹായം നൽകി.
കുവൈറ്റിൽ ടാക്സി ഡ്രൈവറായി തൊഴിൽ ചെയ്തിരുന്ന കണ്ണൂർ തലശ്ശേരി ധർമ്മടം കുന്നുമ്മൽ രമേശ൯ അസുഖബാധിതനായി നാട്ടിൽ വന്ന് ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു. മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബത്തിന് നൽകുന്ന ധനസഹായമായ 3 ലക്ഷം രൂപ സംഘടനാ പ്രതിനിധികളിൽ നിന്നും കുടുംബാഗങ്ങളുടെ സാന്നിധ്യത്തിൽ മകൾ ഏറ്റുവാങ്ങി.
ഡിസംബർ 8 ബുധനാഴ്ച രാവിലെ അവധിയ്ക്ക് പോയവരും നാട്ടിലെ പ്രവർത്തകരുമായ ഇലക്ഷ൯ കമ്മീഷണർ ബഷീർ കെ കെ, അനിൽ കുമാർ വർക്കല, ചാക്കോ ഹരിപ്പാട്, അജേഷ് കണ്ണൂർ, മുനവർ കൂത്തുപറമ്പ്, അനിൽ കുമാർ കണ്ണൂർ എന്നിവർ രമേശന്റെ വസതിയിലെത്തി കുടുംബത്തിന് കൈമാറി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്